Zygo-Ad

വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി; 68 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

 


പെരിങ്ങത്തൂർ: പാനൂർ നഗരസഭാ പരിധിയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി. കരിയാട് ടൗണിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാര സ്ഥാപനമായ 'സെവൻസിൽ' നിന്നാണ് 68 കിലോ നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തത്.

പരിശോധനയിൽ, കവറിന് പുറത്തുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ബയോഡീഗ്രേഡബിൾ സർട്ടിഫിക്കറ്റുകൾ ലഭ്യമായിരുന്നു. എന്നാൽ, എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥലത്ത് വെച്ച് തന്നെ നടത്തിയ ഡൈക്ളോറോ മീഥേൻ ടെസ്റ്റിൽ (Dichloromethane Test) പിടിച്ചെടുത്തവ നിരോധിത പ്ലാസ്റ്റിക് ആണെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജ ഉൽപ്പന്നങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവ പിടിച്ചെടുത്തത്.

സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. എൻഫോഴ്സ്മെന്റ് ഓഫീസർമാരായ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടിയിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റഫീഖ് അലി, വിസിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ