Zygo-Ad

വളയത്ത് ഹണിട്രാപ്പ് കേസിലെ പ്രതി എംഡിഎംഎയുമായി പിടിയില്‍


വളയം: വളയത്ത് ഹണിട്രാപ്പ് കേസിലെ പ്രതി എംഡിഎംഎയുമായി അറസ്റ്റില്‍.

വളയം ജാതിയേരി സ്വദേശി മാന്താറ്റില്‍ അജ്‌മലാണ് (30) അറസ്റ്റിലായത്. വടകര ചോമ്പാല പോലീസ് അജ്മലിനെതിരെ ഹണി ട്രാപ്പ് കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വളയത്ത് വെച്ച്‌ ലഹരി മരുന്ന് പിടികൂടിയത്.

അജ്‌മല്‍ താമസിക്കുന്ന മാന്താറ്റില്‍ വീട്ടില്‍ നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡും വളയം പോലീസും നടത്തിയ പരിശോധനയിലാണ് കിടപ്പ് മുറിയില്‍ കിടക്കക്ക് അടിയിലായി പോയന്റ് 610 ഗ്രാം എംഡിഎംഎ വില്‍പ്പനക്കായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യു.

വളരെ പുതിയ വളരെ പഴയ