പെരിങ്ങത്തൂർ : കൈപ്പാട് നെൽകൃഷിയിൽ വിജയം കൊയ്ത് കരിയാട് കാർഷിക കർമസേന. ഏഴോം നെൽവിത്ത് ആദ്യമായാണ് കരിയാട് പാടശേഖരത്തിൽ പരീക്ഷിക്കുന്നത്. വിളവെടുപ്പ് കൃഷി അസി. ഡയറക്ടർ കെ.ഷിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഫൗസിയ അധ്യക്ഷതവഹിച്ചു. കാർഷിക കർമസേന അംഗങ്ങളായ കെ. ദിനേശൻ, എൻ.കെ. രവി, പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
