കടവത്തൂർ: കടവത്തൂരിൽ ബിജെപി ഓഫീസിന് നേരെ അജ്ഞാതർ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. എസ്.ഡി.പി.ഐയും ലീഗ് പ്രവർത്തകരും നടത്തിയ ആഹ്ലാദ പ്രകടനം നടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.
ഓഫീസ് പരിസരത്ത് പൊട്ടിത്തെറിച്ച ബോംബിൽ സമീപത്തെ കടയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും അവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലാരാണ് എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാന്‍ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി
