സാദത്ത് അമ്പനാർ അദ്ധ്യക്ഷനായ ക്യാമ്പിനെ പാനൂർ മുൻസിപ്പൽ മുൻ ചെയർമാൻ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു..
സമീർ രയരോത്ത് സ്വാഗതം അറിയിച്ച സദസ്സിനെ ഡോ.എൻ.എ റഫീഖ് മാസ്റ്റർ, നൗഷാദ് അണിയാരം, ഫൈസൽ കുണ്ടത്തിൽ, സമീർ കെ.എം, ഹനീഫ ടി.കെ, ഷൗക്കത്ത് കെ.പി അൻസാർ അണിയാരം, റഹീം സഫ, നാദിഷ് കെയർ & ക്യൂയർ, സഫീർ കെയർ & ക്യൂയർ, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു,
ഡയബറ്റിക് കാർഡുകളുടെ വിതരണോദ്ഘാടനം ഡോ. എൻ.എ റഫീഖ് മാസ്റ്റർ സലീം ടിക്ക് കൈമാറി നിർവഹിച്ചപ്പോൾ തൊഴിലാളികൾക്കുള്ള പ്രിവിലേജ് കാർഡുകളുടെ വിതരണോദ്ഘാടനം റഹീം സഫ അഷ്‌റഫ് തൊടുവയിൽ ന് കൈമാറി നിർവഹിച്ചു.
ഹമീദ് കിടഞ്ഞി, സാദിഖ് മാസ്റ്റർ, ഷറഫു ചത്തോത്ത്, നവാസ് കൂടത്തിൽ, അബ്ദുള്ള പുത്തൻ പുരയിൽ, നിസാർ താഴെപുരയിൽ, സഹീർ ടി.പി, ഫാഹിസ് പറമ്പത്ത്, മുസമ്മിൽ കുന്നുമ്മൽ, റഫീഖ് ടി.കെ, സലാഹ് കീപ്പാറ, കരീം തങ്ങൾ, അസീസ് നൂനിയംമ്പറത്ത് എന്നിവരുടെ സജീവ സാനിദ്ധ്യത്തിൽ ഷജൽ, ജിഷ, റഷ, റാഹില എന്നിവരുടെ നേതൃത്വത്തിൽ വൻ വിജയമാക്കിയ ക്യാമ്പിനെ സലീം പി.എം നന്ദി അറിയിച്ചു.
ക്യാമ്പുമായി സഹകരിച്ച പെരിങ്ങത്തൂർ എം.എൽ.പി സ്കൂൾ മാനേജ്മെന്റിനും കീർത്തി ബേക്കറി പെരിങ്ങത്തൂരിനും എസ് ടി യു പെരിങ്ങത്തൂർ യൂണിറ്റ് ഭാരവാഹികൾ നന്ദി അറിയിച്ചു.