Zygo-Ad

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ ENLIGHT 2K25 ശാസ്ത്രോത്സവം സംഘടിപ്പിച്ചു.


പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ശാസ്ത്ര- ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- പ്രവൃത്തിപരിചയ-ഐ ടി മേളകളിലായി നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ തിരിച്ചറിയുന്നതിനും വേണ്ടിയാണ് എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചത്. 

ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. കെ ടി ജാഫർ അധ്യക്ഷത വഹിച്ചു. ശാസ്ത്രോത്സവം കൺവീനർ റഫീഖ് കാരക്കണ്ടി സ്വാഗതം പറഞ്ഞു. എം പി അബ്ദുൽ കരീം, എ പി റഷീദ്, പി മജീദ്, പി കെ നൗഷാദ്, കെ എം സമീർ, എൻ പി റമീസ്, ഒ പി സുമയ്യ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ