Zygo-Ad

പാനൂർ കണ്ണങ്കോട് സ്വദേശിയായ അധ്യാപകൻ 68.6 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂരിൽ പിടിയിൽ

 


പ്ലസ്‌ടു സ്കൂൾ അധ്യാപകൻ 68.6 ഗ്രാം എംഡി .എംഎയുമായി തൃശൂരിൽ പിടിയിൽ. സിറ്റി പൊലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പൊലീസും ചേർന്ന് തൃശൂർ  റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാനൂരിനടുത്ത് കണ്ണങ്കോട്ടെ കെ. രാഖിൽ (29)  ആണ് പിടിയിലായത്. 2024ൽ 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ഇയാളെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഗസ്റ്റ് അധ്യാപകനാണെന്നും, ഇപ്പോൾ ജോലിയിലല്ലെന്നും  പറയപ്പെടുന്നുണ്ട്. 

2024 ലെ കേസിൻ്റെ  വിചാരണക്കായി തൃശ്ശൂരിലേക്ക്   വരുമ്പോഴാണ് വീണ്ടും പിടികൂടിയത്. എംഎസ്സി സുവോളജി, എംഎ, എം എഡ്, എന്റമോളജിയിൽ പിഎച്ച്ഡി എന്നിങ്ങനെ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ട് രാഖിലിന്. പൊലീസ് നിരീക്ഷണ ത്തിലായിരുന്നു ഇയാൾ. കുന്നംകുളം സ്വദേശി റിഹാസിൻ്റെ നിർദേശാനുസരണമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാൾ പറയുന്നതത്രെ. ഇയാളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

വളരെ പുതിയ വളരെ പഴയ