നാദാപുരം: കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രവീഷിനെ വളയത്തെ വീടിന് സമീപം വെച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.
നമ്പീച്ച് കുന്നുമ്മൽ പ്രഭാകരൻ എന്നയാളാണ് കയ്യേറ്റം ചെയ്തത്. അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
വധശ്രമം ഉൾപ്പെടെ വകുപ്പ് ചേർത്ത് വളയം പോലീസ് കേസെടുത്തു. സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു.