പെരിങ്ങത്തൂർ : പാനൂർ നഗരസഭ 36-ാം വാർഡ് വലിയാണ്ടി പീടികയിൽ ഇന്ന് നടക്കുന്ന പെരിങ്ങളം നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ ബിജെപി പ്രതിനിധിയെ ഒഴിവാക്കിയതിൽ ബിജെപി പെരിങ്ങളം ഏരിയ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു.പൂർണ്ണമായും കേന്ദ്ര ഗവൺമെൻറ് ഫണ്ട് ഉപയോഗിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.നരേന്ദ്രമോദി സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നത് തടയാൻ നഗരസഭയുടെ കുത്സിതശ്രമത്തിന്റെ ഭാഗമായാണ് ബിജെപിയെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയത്.നഗരസഭയിൽ ബിജെപി പ്രതിനിധി ഉണ്ടായിട്ടും ബിജെപി പ്രതിനിധിയെ ആശംസ പ്രസംഗത്തിന് പോലും ഉൾപ്പെടുത്തിയിട്ടില്ല. നഗരസഭ നേരിട്ടനുവദിച്ച ആരോഗ്യ കേന്ദ്രം എന്ന ധാരണ പരത്തി ഉദ്ഘാടന ചടങ്ങ് പൂർണമായും യുഡിഎഫ് മേളയാക്കി മാറ്റിയിരിക്കുകയാണ്.നഗരസഭാ ചെയർമാൻ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്.
നഗരസഭാ തീരുമാനം പ്രതിഷേധാർഹമാണ്.ഉദ്ഘാടനം ചടങ്ങ് യുഡിഎഫ് മേളയാക്കി മാറ്റിയതിൽ പ്രതിഷേധിച്ച് ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നതാണ്.
യോഗത്തിൽ എം.പി പ്രജീഷ് അധ്യക്ഷത വഹിച്ചു. എം. രത്നാകരൻ,പി.പി. രാമചന്ദ്രൻ, പി.പി.രജിൽകുമാർ, സി. പി രാജീവൻ, പി പി ഷാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.