Zygo-Ad

ഗാസയുടെ കണ്ണീർ: നാടിനെ കണ്ണീരിലാഴ്ത്തിയ തെരുവ് പ്രകടനം – പ്രേക്ഷകരെ ഈറനണിയിച്ച് നീന ടീച്ചർ


പാനൂർ: ഗാസയിലെ തെരുവീഥികളിൽ അമ്മമാരുടെ വിലാപം പകർത്തിയ തെരുവുനാടകവുമായി പൊയിലൂർ പുളിഞ്ഞോളിൽ കെ.വി. നീന ടീച്ചർ പ്രേക്ഷകരെ കരയിച്ചു കളഞ്ഞു.

പൊയിലൂർ സെൻട്രൽ എൽ.പി സ്കൂളിലെ വിരമിച്ച അധ്യാപികയായ കെ.വി. നീന ടീച്ചറുടെ അവതരണം പു.ക.സ പാനൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസിലാണ് അരങ്ങേറിയത്.

ഗാസയിലെ മനുഷ്യവേദനകളെയും അമ്മമാരുടെ കണ്ണീരിനെയും രംഗത്ത് കൊണ്ടുവന്ന ടീച്ചറുടെ പ്രകടനം പ്രേക്ഷകരുടെ ഹൃദയം തൊടുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ