പെരിങ്ങത്തൂർ: നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെയും വികസനത്തിന്റെയും ഭാഗമായി പെരിങ്ങത്തൂരിൽ പുതിയ ചിൽഡ്രൻസ് പാർക്കിന് തുടക്കം കുറിക്കുന്നു. അമൃത് പദ്ധതിയുടെ ഭാഗമായി ബോട്ട് ജെട്ടിക്ക് സമീപമാണ് പാർക്ക് ഒരുക്കുന്നത്.
കുടുംബങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങളിൽ വിശ്രമിക്കാനും കളിക്കാനും സൗകര്യമൊരുക്കുന്ന പാർക്ക്, പെരിങ്ങത്തൂരിന്റെ മാറുന്ന മുഖസൗന്ദര്യത്തിന് പുതിയൊരു ചുവടുവയ്പായിരിക്കും.
പാർക്കിന്റെ പ്രവർത്തി ഉദ്‌ഘാടനം ഒക്ടോബർ 6-ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നഗരസഭ ചെയർമാൻ കെ.പി. ഹാഷിം നിർവഹിക്കും.
ചടങ്ങിലേക്ക് എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നതായി
പാനൂർ നഗരസഭ
കൗൺസിലർ
എം.പി. കെ. അയ്യൂബ്
അറിയിച്ചു