പാനൂർ: മഹാത്മ ഗാന്ധി ജയന്തി ദിനത്തിൽ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. മെമ്പർ വി. സുരേന്ദ്രൻ മാസ്റ്റർ, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. സാജു, സന്തോഷ് കണ്ണംവെള്ളി, ജവഹർ ബാലമഞ്ച് സംസ്ഥാന കോഡിനേറ്റർ സി.വി.എ. ജലീൽ, കെ. രമേശൻ, തേജസ് മുഖുന്ദ്, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ഷീന ഭാസ്ക്കർ, നിഷിത ചന്ദ്രൻ, സി.കെ. രവി, എം.പി. ഉത്തമൻ, സി.എൻ. പവിത്രൻ, എ.പി. രാജു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ വിജീഷ് കെ.പി., സുരേഷ് ബാബു, വിപിൻ വി എന്നിവർ സംസാരിച്ചു.
അനുസ്മരണ യോഗത്തിൽ ഗാന്ധിജിയുടെ സ്മരണകൾ പുതുക്കിക്കൊണ്ടുള്ള വിവിധ നേതാക്കളുടെ പ്രസംഗങ്ങളും നടന്നു.