Zygo-Ad

പാനൂരിൽ വീടിനു തീപിടിച്ചു; ആറുലക്ഷം രൂപയുടെ നഷ്ടം

 


പാനൂർ: കീഴ്മാടത്ത് കണ്ടോത്ത് ഹമീദിന്റെ വീട്ടിൽ തീപിടിത്തം. വീടിന്റെ പോർച്ചിലുണ്ടായിരുന്ന ബൈക്കും, ഇലക്ട്രോണിക് ലൈറ്റുകളും അനുബന്ധ വസ്തുക്കളും പൂർണമായും കത്തി നശിച്ചു. കൂടാതെ ഹാളിലുണ്ടായിരുന്ന സോഫയും ജനലുകളും മറ്റ് ഉപകരണങ്ങളും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

പോർച്ചിൽ നിന്നുയർന്ന പുക ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ വീട്ടുകാരെ അറിയിക്കുകയും തീയണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ആറുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വളരെ പുതിയ വളരെ പഴയ