Zygo-Ad

ഇതുപോലൊരു ഉദ്ഘാടനം സ്വപ്നങ്ങളിൽ മാത്രം


കണ്ണൂർ: കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിന് വ്യത്യസ്തമായൊരു തുടക്കം. ഉദ്ഘാടനച്ചടങ്ങിൽ പതിവ് വിളക്കേൽപ്പല്ല, പന്തെറിയലുമല്ല — ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. രമ്യ സിക്സറടിച്ചാണ് മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

അസാധാരണമായ ഈ ഉദ്ഘാടന നിമിഷം സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നവർ കൈയടികളോടെ ആവേശം പ്രകടിപ്പിച്ചു. “ഇതുപോലൊരു ഉദ്ഘാടനം സ്വപ്നങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ” എന്നായിരുന്നു കാണികൾ പറഞ്ഞത്.

കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ് ഉൾപ്പെടെ വിവിധ കായിക മത്സരങ്ങൾ നടക്കും.

വളരെ പുതിയ വളരെ പഴയ