പാനൂർ പെരിങ്ങത്തൂരിൽ അംഗൻവാടി ഉദ്ഘാടനം ചെയ്യാൻ എത്തിച്ചേർന്ന കെ.പി. മോഹനൻ എം.എൽ.എയ്ക്ക് നേരെ പ്രതിഷേധക്കാർ കയ്യേറ്റം നടത്തി. ഡയാലിസിസ് യൂണിറ്റിൽ നിന്നും വരുന്ന മാലിന്യങ്ങൾ പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എം.എൽ.എ ചടങ്ങിൽ പങ്കെടുക്കാൻ നടന്ന് പോകുമ്പോഴാണ് പ്രതിഷേധക്കാർ വഴിയടച്ച് മുദ്രാവാക്യം മുഴക്കിയത്. തുടർന്ന് ഉണ്ടായ തർക്കത്തിനിടെ എം.എൽ.എയെ തള്ളിമാറ്റാൻ ശ്രമിച്ചതായാണ് വിവരം.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു. പോലീസ് ഇടപെട്ട് സാഹചര്യം നിയന്ത്രണ വിധേയമാക്കി.