Zygo-Ad

ചൊക്ലി വി.പി. ഓറിയൻ്റൽ ഹൈസ്കൂൾ മുഴുവൻ ക്ലാസ് മുറികളും സ്മാർട്ടായി

 


പൂർവ വിദ്യാർത്ഥി കൂട്ടായ്മ മെഗാ  അലുംനിയുടെ സഹായത്തോടെയാണ് സ്മാർട്ടായത്. പൂർവ വിദ്യാർത്ഥിയായ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.പത്ത് ക്ലാസ് മുറികളാണ് സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയത്.

1957 ൽ വിദ്യാലയം സ്ഥാപിച്ച വി സി കുഞ്ഞിരാമൻ വൈദ്യർ എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശംസകൾ നേർന്നത് വേറിട്ട കാഴ്ചയായി ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ രമ്യ ടീച്ചർ അധ്യക്ഷയായി പ്രോഗ്രാം ചെയർമാൻ കെ. കുഞ്ഞിമൊയ്തു മാസ്റ്റർ,കൺവീനർ ടി. അശോകൻ മാസ്റ്റർ, പഞ്ചായത്ത് അം ഗം കെ. പ്രദീപൻ, കെ. തിലകൻ ഡോ. അബൂബക്കർ,  എൻ. എ കരീം, കെ. മുഹമ്മദ് ബഷീർ,  കെ. വിജിന കെ. രാജൻ പി.എം. അബ്ദുൽ സലീം, പി.പി. രമേശൻ എന്നിവർ പ്രസംഗിച്ചു.

പൂർവ വിദ്യാർത്ഥികൾ ചേർന്ന് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചു


വളരെ പുതിയ വളരെ പഴയ