Zygo-Ad

പാനൂർ പാലിയേറ്റീവ് ഫിസിയോ സെന്റർ നാലാം വാർഷികവും പുതിയ പദ്ധതി പ്രഖ്യാപനവും ഇന്ന്

 




പാനൂർ: പാനൂർ പാലിയേറ്റീവ് ആൻഡ് ഫിസിയോ സെന്ററിന്റെ നാലാം വാർഷികാഘോഷവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.

സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്യും. പി.കെ. റഹീം അധ്യക്ഷത വഹിക്കും.

ഡോ. ഇദ്‌രീസ് പുതിയ പദ്ധതികളുടെ വിശദീകരണം അവതരിപ്പിക്കും. കെ.പി. മോഹനൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.പി. ഹാഷിം, പി.പി. സുലൈമാൻ ഹാജി, കെ.കെ. മണിലാൽ മാസ്റ്റർ, കാർത്തിക് പാണിഗ്രഹി ഐ.എ.എസ് (കുത്തുപറമ്പ് എ.സി.പി), പ്രമോദ് കെ.വി (പേരാവൂർ ഡി.വൈ.എസ്.പി), ആസാദ് എം.പി (ഡി.എം.ഒ), പീയൂഷ് നമ്പൂതിരിപ്പാട്, ധനീഷ് ടി.കെ, എൻ.കെ.സി. ഉമർ, പൊട്ടങ്കണ്ടി അബ്ദുല്ല, കെ.ഇ. കുഞ്ഞബ്ദുല്ല, പി.കെ. ഷാഹുൽ ഹമീദ്, കെ.കെ. ധനഞ്ജയൻ, വി.പി. ഉമ്മർ, നസീല കണ്ടിയിൽ, നാസർ പോക്കറാട്ടിൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.


പി.പി. സുലൈമാൻ ഹാജി, കെ.എം. റയീസ്, സമീർ നെല്ലൂർ, മുനീർ നിബാസ്, അനസ് മുബാറക്ക്, ടി.കെ. ധനീഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ