Zygo-Ad

പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു


പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന പരിപാടി പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം ഉദ്ഘാടനം ചെയ്തു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി വി വി ബെന്നി മുഖ്യാതിഥിയായി.

വാർഡ് കൗൺസിലർ എം പി കെ അയ്യൂബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എൻ എ മുഹമ്മദ് റഫീഖ്, ഹെഡ്മാസ്റ്റർ വി കെ അബ്ദുൽ നാസർ, കെ ടി ജാഫർ, കുറുവാളി മമ്മു ഹാജി, വി നാസർ മാസ്റ്റർ, കെ ജസ്മിന, എൻ പത്മനാഭൻ, വി വി കെ ലിസി, എം മുഹമ്മദ് ഹാരിസ്, എം പി ജിതേഷ് ,എ പി റഷീദ്, അമാന അശ്റഫ്, മുഹമ്മദ് കൊട്ടാറത്ത് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ