Zygo-Ad

ബംഗളൂരുവിൽ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി


 ബംഗളൂരു: ബംഗളൂരുവിലെ കിടപ്പുമുറിയിൽ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാനൂരിനടുത്ത വള്ളങ്ങാട് മൊകേരി സ്വദേശിയായ ഹൃദ്രാഗ് (23) ആണ് മരിച്ചത്.

ജാലഹള്ളിയിലുള്ള താമസ സ്ഥലത്താണ് ചൊവ്വാഴ്ച അർധരാത്രിയോടെ ഹൃദ്രാഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹവാസികളായ സുഹൃത്തുക്കൾ ഗംഗമ്മഗുടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എത്തിച്ച പൊലീസ് നടപടികൾ സ്വീകരിച്ചു.

ഹൃദ്രാഗ് ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജിൽ പ്രോജക്ട് ഡിസൈനർ വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. മൃതദേഹം രാമയ്യ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ചു.

ഹൃദ്രാഗിന്റെ പിതാവ് എം. ഹരീന്ദ്രൻ (റിട്ട. അധ്യാപകൻ, പാലത്തായി യു.പി സ്കൂൾ), മാതാവ് രാഗിണി (സീനിയർ സൂപ്രണ്ട്, ഡി.എം.ഒ ഓഫിസ്, വയനാട്), സഹോദരി ഹൃദന്യ (വിദ്യാർഥിനി, പഴശ്ശിരാജ കോളജ്, പുൽപള്ളി) എന്നിവരാണ് കുടുംബാംഗങ്ങൾ.

വളരെ പുതിയ വളരെ പഴയ