Zygo-Ad

പാനൂർ.കെ. തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പാനൂരിൽ നാം ചങ്ങല പൊട്ടിച്ച കഥയെ ആസ്പദമാക്കി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു.


പാനൂർ: പാനൂർ.കെ. തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പാനൂരിൽ നാം ചങ്ങല പൊട്ടിച്ച കഥയെ ആസ്പദമാക്കി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഡോ: ശശിധരൻ കുനിയിലിൻ്റെ അധ്യക്ഷതയിൽ എ.യതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ എ.ഇ.ഒ സുനിൽ കുമാർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ രാജേന്ദ്രൻ തായാട്ട് അധ്യക്ഷത വഹിച്ചു. രാജു കാട്ടുപുനം ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. യാക്കൂബ് എലാങ്കോട് സംസാരിച്ചു. സജീവ് ഒതയോത്ത് സ്വാഗതവും കെ.ടി ശ്രീധരൻ നന്ദിയും പറഞ്ഞു.

ഹൈസ്ക്കൂൾ വിഭാഗത്തിൻ ധ്യാൻ കൃഷ്ണ ഒന്നാം സ്ഥാനവും ആതിയ ഇഷാനി രണ്ടാം സ്ഥാനവും (ഇരുവരും രാജീവ് ഗാന്ധി മെമോറിയൽ സ്ക്കൂൾ) രൻവിത ( ചോതാവൂർ എച്ച്.എസ്.എസ്) മൂന്നാം സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ തൃജ്‌വിധ് അജേഷ് ('ഈസ്റ്റ് വള്ള്യായി യു.പി) ഒന്നാം സ്ഥാനവും ദേവ്ന കൃഷ്ണ ( വള്ള്യായി യു.പി) രണ്ടാം സ്ഥാനവും സ്നിതിക് (ഒളവിലം എൽ.പി) മൂന്നാം സ്ഥാനവും നേടി.

വളരെ പുതിയ വളരെ പഴയ