Zygo-Ad

തെരുവുനായകൾ ബൈക്കിന് മുന്നിൽ ചാടി; അധ്യാപകന് പരിക്ക്

 


പാനൂർ: എലാങ്കോട്–പാലത്തായി റോഡിൽ തെരുവുനായകൾ കുറുകെ ചാടി ബൈക്ക് അപകടത്തിൽപ്പെട്ട് അധ്യാപകന് പരിക്കേറ്റു. പാലത്തായി യു.പി സ്കൂൾ അധ്യാപകനായ മുഹമ്മദ് സഹൽ (26) ആണ് അപകടത്തിൽ പെട്ടത്.

കാലിലും തലിലും ഗുരുതരമായി പരുക്കേറ്റ സഹൽ ചികിത്സ തേടിയിരിക്കുകയാണ്. തെരുവുനായകൾ വഴിയെ കുറുകെ ചാടിയതോടെ വാഹനം നിയന്ത്രണം നഷ്ടമായി മറിഞ്ഞതായിരുന്നു അപകട കാരണം.

പ്രദേശത്ത് തെരുവുനായ ശല്യം കൂടിയതായാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

വളരെ പുതിയ വളരെ പഴയ