Zygo-Ad

ആശുപത്രിക്ക് പുതുക്കിയ മുഖം; സ്വന്തം ചെലവിൽ പെയിന്റടിച്ച് പാനൂർ ചെയർമാൻ

 പാനൂർ : കടമെടുത്തും ഓണറേറിയം ഉപയോഗിച്ചും പാനൂർ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കെട്ടിടത്തിന്റെ പെയിന്റിങ് നടത്തി പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ പറഞ്ഞ വാക്കുപാലിക്കാനാണ് ചെയർമാൻ ഇത് ചെയ്തത്.

സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ പാനൂർ താലൂക്ക് ആശുപത്രി സംരക്ഷിച്ച് അടിസ്ഥാനസൗകര്യം ഒരുക്കുമെന്നും ഉത്തരവാദിത്വത്തൽനിന്ന്‌ പിറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആസ്പത്രിയുടെ നവീകരണപ്രവർത്തനങ്ങൾക്ക് നീക്കിവെച്ച ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂർത്തീകരിക്കാൻ അടിയന്തരമായി ആസ്തിസംബന്ധമായ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ