Zygo-Ad

കാൽവിരലിൽ അത്ഭുതം തീർത്തു കൊണ്ട് രണ്ടര വയസ്സുകാരി ധ്രുവികക്കുട്ടി: കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ച് മിടുക്കി


കാൽവിരലിൽ വിസ്മയം സൃഷ്ടിച്ച് ധ്രുവിക മോൾ. രണ്ടര വയസ്സുകാരി ധ്രുവികക്ക് കാൽവിരലിൽ തുടർച്ചയായി ചാടുവാനും, ഏറെനേരം (38സെക്കന്റ്‌) കാൽവിരലിൽ നിൽക്കുവാനും കഴിയും.

കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയ കൊച്ചു മിടുക്കി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. മോന്തൽ പറമ്പത്ത് മീത്തൽ അനഘ- രഹിത്ത് ദമ്പതികളുടെ മകളാണ് ധ്രുവിക.

 പൊന്നുമോൾക്ക് അഭിനന്ദനങ്ങൾ

വളരെ പുതിയ വളരെ പഴയ