Zygo-Ad

പാനൂർ താലൂക്ക് ആശുപത്രിയിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് വെള്ളിയാഴ്ച

 


പാനൂർ: പാനൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യമായ സ്റ്റാഫിനെയും സ്പെഷലിസ്റ്റ് ഡോക്ടർമാരെയും അടിയന്തരമായി നിയമിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി പാനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആശുപത്രിയിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി നിർവഹിക്കും.

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സ്റ്റാഫ് കുറവ്, വിദഗ്ധ ഡോക്ടർമാരുടെ അഭാവം തുടങ്ങിയവ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്ന  സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.

സംഘടനയുടെ വിവിധ തലങ്ങളിൽ നിന്നുള്ള പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ