പൊയിലൂർ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
പൊയിലൂരിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെകെ ദിനേശൻ, മണ്ഡലം പ്രസിഡന്റ് വിപിൻ വി, ബൂത്ത് പ്രസിഡന്റ് പ്രണവ് പി , എംപി വേണുഗോപാൽ, വൈഷ്ണവ് പി, ടി പവിത്രൻ, സദാനന്ദൻ,കെപി മഹമൂദ്, പി നാണു എന്നിവർ നേതൃത്വം നൽകി.
വിളക്കോട്ടൂരിൽ മണ്ഡലം സെക്രട്ടറി എംകെ രാജൻ, ബൂത്ത് പ്രസിഡന്റ് ആർ കോരൻ എന്നിവരും വടക്കേപൊയിലൂരിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ടി സായന്ത്, എ വാസു , വിവി ഗിരിജാകുമാരി , പി ഗോവിന്ദൻ, എംപി കൃഷ്ണൻ എന്നിവരും നേതൃത്വം നല്കി <This message was edited>