മൊകേരി: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർസ് ദിനം ആഘോഷിച്ചു.
പൂർവ്വ വിദ്യാർത്ഥികളായ ഷൊർണൂർ പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളജ് അസി:പ്രൊഫസർ ഡോക്ടർ സി കെ ശ്രീജിൻ ,തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ആർഎംഒ, ഫോറൻസിക് സർജൻ ,ഡോ:ജിതിൻ വി എസ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: അശ്വതി ഭരത് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാർത്ഥികളായ മാനവ് കൃഷ്ണ, ദേവദർശ് എന്നിവർ ചടങ്ങിൽ ഡോക്ടർമാർക്ക് സ്വന്തമായി വരച്ച ഛായാ ചിത്രം നൽകി .
സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, സ്കൂൾ സോഷ്യൽ സർവ്വീസ് വിദ്യാർത്ഥികൾക്ക് ആയുർവേദ, ഫോറൻസിക് , പത്തോളജി മേഖലയിലുള്ള വിവിധ വിഷയങ്ങളിലൂന്നി ക്ലാസുകൾ നൽകി. പ്രിൻസിപ്പൽ കെ അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു. സ്കൂൾ മാനേജ് കമ്മിറ്റി പ്രസിഡന്റ് പി അരവിന്ദൻ മാസ്റ്റർ ഡോക്ടർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി പി വിജിത്ത് മാസ്റ്റർ, ഭരതൻ മാസ്റ്റർ, എസ് ആർ ജി കൺവീനർ കെ പി സുലീഷ് മാസ്റ്റർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ യൂസഫ് ഒതയോത്ത് സ്വാഗതവും സയൻസ് ക്ലബ്ബ് കൺവീനർ എം.ടി സനേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.