Zygo-Ad

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാനൂർ സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണാ സമരവും നടത്തി.


കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷെനേഴ്സ് അസോസിയേഷൻ കെ.എസ്.എസ്.പി.എ യുടെ  നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനചാരണത്തിൻ്റെ ഭാഗമായി കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ സബ്ട്രഷറിക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി. ജില്ലാ വൈസ് പ്രസി:കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സർവീസ് പെൻഷൻകാർക്കു 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ ലഭിക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്തത്തിലും, കുടിശികയായ പതിനെട്ടു ശതമാനം ക്ഷമാശ്വാസം വിതരണം ചെയ്യാത്തത്തിലും, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിപ് പദ്ധതിയുടെ പേരിൽ പെൻഷനിൽ നിന്നും തുക ഈടാക്കിയിട്ടും കുറ്റമറ്റ രീതിയിൽ നടപ്പാക്കത്തതിലും പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാനൂർ സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണാ സമരവും നടത്തി. 

യൂണിയൻ ജില്ലാ വൈസ് പ്രസി:കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി:കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. 

ഗീത കൊമ്മേരി, എ.രവീന്ദ്രൻ, വി.പി.സുകുമാരൻ, സിപുരുഷു മാസ്റ്റർ, എ അനിൽകുമാർ, കെ.അശോകൻ, കെ.സുനിൽകുമാർ, ടി .കെ അശോകൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. പി.വി മാധവൻ നമ്പ്യാർ സ്വാഗതവും കെ.കെ ദിനേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ