Zygo-Ad

പെരിങ്ങത്തൂർ-പാനൂർ, കൂത്തുപറമ്പ്-മട്ടന്നൂർ റോഡ് നവീകരണം: 39.863 ഹെക്ടർ ഭൂമി ഏറ്റെടുക്കും


 

പാനൂർ: പെരിങ്ങത്തൂർ-പാനൂർ, കൂത്തുപറമ്പ്-മട്ടന്നൂർ വിമാനത്താവള റോഡുകളുടെ നവീകരണത്തിന് നടപടികൾക്ക് തുടക്കം. റോഡ് വികസന പദ്ധതിയുടെ ഭാഗമായി തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽനിന്നായി 39.863 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാരിന്റെ അനുമതി ലഭിച്ചതായി കളക്ടർ അറിയിച്ചു.

വികസന പ്രവർത്തനങ്ങളുടെ തുടർനടപടികളുമായി സർക്കാർ മുന്നോട്ടുപോകും. നാട്ടുകാരുടെ യാത്രാസൗകര്യവും വിമാനത്താവളത്തിന്‍റെ കണക്ടിവിറ്റിയും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ പ്രദേശത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടും.

വളരെ പുതിയ വളരെ പഴയ