എലാങ്കോട് സ്വദേശി പറമ്പത്ത് മോഹൻദാസിൻ്റെ 'സധു'തട്ടുകടയ്ക്ക് നേരേയാണ് തുടർച്ചയായി നാലാം തവണയും അക്രമം നടക്കുന്നത്.
അടച്ചിട്ട തട്ട് കടയ്ക്ക് ഉള്ളിലേക്ക് കടന്ന് വെള്ളം നിറച്ച വീപ്പകൾ കേടു വരുത്തുന്നത് നിത്യ സംഭവമായി മാറുകയാണ്.
3000 രൂപയിലധികം വിലവരുന്ന നിരവധി വിപ്പകളാണ് ഇതിനോടകം തന്നെ സാമൂഹ്യ ദോഹികൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയും 6ഓളം വീപ്പകൾ അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്.
തുടർച്ചയായി നടക്കുന്ന അക്രമത്തിൽ ഉണ്ടായ വൻ സാമ്പത്തിക നഷ്ടത്താൽ കട തുടർന്ന് കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും 4 തവണ കൊളവല്ലൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കടയുടമ പറഞ്ഞു. വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് സംഭവസ്ഥലം സന്ദർശിച്ചു. കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.