Zygo-Ad

കടവത്തൂർ ക്ഷേത്രത്തിൽ മോഷണം

 


പെരിങ്ങത്തൂർ: കടവത്തൂർ ശ്രീധർമ്മശാസ്താ നാരായണ മഠത്തിൽ കള്ളൻ കയറി.കഴിഞ്ഞദിവസം രാത്രിയാണ് കള്ളൻ കയറിയത്.തിങ്കളാഴ്ച കാലത്ത് ഭാരവാഹികൾ വിവരം അറിഞ്ഞതിനെ തുടർന്ന് കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പുറത്തെ ഭണ്ഡാരവും ഉള്ളിലെ ഭണ്ഡാരവും കുത്തി തുറന്ന നിലയിൽ കണ്ടെത്തി.ഓഫീസ് റൂമിനകത്ത് മേശയിലും അലമാരയിലും സൂക്ഷിച്ച പണവും നഷ്ടപ്പെട്ടു. ക്ഷേത്രത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പൂജ നടക്കുന്നത്.രാത്രി രണ്ടു മണിക്ക് മുഖംമൂടി ധരിച്ച് ഒരാൾ നടന്നു വരുന്നതായി പരിസരത്തെ സിസിടിവിയിൽ കണ്ടെത്തിയിട്ടുണ്ട്.ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് ഇടവലത്ത് ചന്ദ്രൻ്റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 25000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

വളരെ പുതിയ വളരെ പഴയ