Zygo-Ad

രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വായനദിനവും ക്ലബ്ബുദ്ഘാടനവും പ്രശസ്ത സാഹിത്യകാരൻ രമേശൻ ബ്ലാത്തൂർ നിർവ്വഹിച്ചു.


ചൊക്ലി : രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പി.എൻ പണിക്കർ അനുസ്മരണത്തിൻ്റെ ഭാഗമായുള്ള വായന ദിന പരിപാടികളുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കഥാകൃത്തും നോവലിസ്റ്റുമായ ശ്രീ രമേശൻ ബ്ലാത്തൂർ നിർവ്വഹിച്ചു. 

ഒരു പുസ്തകം വായിക്കുന്നതിന് മുമ്പുള്ള ഒരാളല്ല പുസ്തകം വായിച്ച ശേഷമുള്ളയാൾ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. 

ഓരോ വായനയും നമ്മുടെ മനസ്സിനെ വളർത്തിക്കൊണ്ടേയിരിക്കും. ഭാഷയും, താളബോധവും, യുക്തി ചിന്തയും, പരിസ്ഥിതി ബോധവുമൊക്കെയാണ് മനുഷ്യനെ മനുഷ്യനാക്കുക. 

ക്ലബ്ബുകൾ സർഗ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തെ സുന്ദരമാക്കും. 

പി.ടി.എ വൈസ് പ്രസിഡൻ്റ് അനൂപ് അധ്യക്ഷത വഹിച്ചു. വിദ്യാലയ ഹെഡ്മിസ്ട്രസ് സ്വാഗതവും, വായന ദിനാചരണ കൺവീനർ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഉദയകുമാർ, മലയാളം അധ്യാപകൻ ഏ കെ അനീഷ് - എന്നിവർ സംസാരിച്ചു.

തുടർന്ന് 'കഥയുടെ രചനാ വഴികൾ' -ശില്ല ശാല സംഘടിപ്പിച്ചു. ശ്രീ രമേശൻ ബ്ലാത്തൂർ കുട്ടികൾക്ക് എഴുത്തിൻ്റെ സങ്കേതങ്ങൾ പരിചയപ്പെടുത്തി. ചടങ്ങിൽ കുട്ടികളുടെ മാഗസിൻ ' കിളിവാതിൽ '- പ്രകാശനം ചെയ്തു.

വളരെ പുതിയ വളരെ പഴയ