Zygo-Ad

പാനൂരിൽ കുഴിമന്തി കഴിച്ച അഞ്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

 


പാനൂർ: പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച അഞ്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധേറ്റു. ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി.

സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ കുടുംബം പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. വിസിയയുടെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരായ ശാമിൽ, നൗഷാദ്, അനിൽ എന്നിവരടങ്ങുന്ന സംഘം ഹോട്ടലിൽ പരിശോധന നടത്തുകയും സ്ഥാപനം അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി നഗരസഭാ അധികൃതർ ഫുഡ് സേഫ്റ്റി ഓഫീസർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ