പാനൂർ: പാറാട് ടൗണിൽ ഒരാൾക്ക് തെരുവുനായയുടെ കടിയേറ്റു. മരുന്നംപൊയിൽ കുഞ്ഞിപ്പറമ്പത്ത് പുവത്താൻ രാജൻ (62) ആണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം നടന്നത്.
പരിക്കേറ്റ രാജനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇതേ നായയുടെ കടിയേറ്റ മറ്റൊരു മറുനാടൻ തൊഴിലാളിയും ചികിത്സയിലാണ്.
പ്രദേശവാസികൾ തെരുവുനായ ശല്യം രൂക്ഷമായതായി പരാതിപ്പെടുന്നു. അതിനാൽ അധികൃതർ അടിയന്തിരമായി ഇടപ്പെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു