പാനൂർ: പൊയിലൂരില്‍ നിന്നും കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലായിത്തോട് താഴെ വീട്ടില്‍ അഭിനവ് പവിത്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 17ന് രാവിലെ 7 മണി മുതലാണ് അഭിനവിനെ കാണാതായത്. കൊളവല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ലൊക്കേഷൻ പൊയിലൂരില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
പൊലീസും, നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തി വരവെയാണ് രണ്ടു ദിവസത്തിന് ശേ ശേഷം പൊയിലൂരിലെ പുഴയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുന്നത്.