Zygo-Ad

“വീക്കിലി ന്യൂസ്” ലോഞ്ച് ചെയ്ത് പൊയിലൂർ സെൻട്രൽ എൽപി സ്കൂൾ


പൊയിലൂർ: സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾ വർത്ത രൂപത്തിൽ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'pclps weekly news hour ' എന്ന പ്രോഗ്രാം ലൗഞ്ചിങ് സോഷ്യൽ മീഡിയയിലൂടെ നടന്നു. 

ഡിജിറ്റൽ സ്റ്റുഡിയോയുടെയും ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്സിന്റെയും സഹായത്തോടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിലാണ് പരിപാടി ആവിഷ്കരിച്ചത് ആദ്യ ആഴ്ചത്തെ വാർത്ത വായന അഞ്ചാം ക്ലാസ് വിദ്യാർഥി ഹനാഫാത്തിമ അവതരിപ്പിച്ചു.

എല്ലാ വെള്ളിയാഴ്ച്ചയും രാത്രി 8 മണിക്കാണ് ടെലികാസ്റ്റിംഗ് ഉണ്ടാവുക. സഅദ് മാസ്റ്റർ, സഫ്രജ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി മുന്നോട്ട് പോവുന്നത്

വളരെ പുതിയ വളരെ പഴയ