മുണ്ടൂർ : മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ എഴക്കാട് ലേബർ സ്കൂളിനുസമീപം കാർ ഡിവൈഡറിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്. കണ്ണൂർ ചൊക്ലി സ്വദേശികളായ അംന (22), മിഥുരാജ് (19), മിശ്രിയ (19), ഫാത്തിമ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇടിയുടെ ആഘാതത്തിൽ കാറിനു പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. സംഭവസമയത്ത് പ്രദേശത്ത് മഴയുമുണ്ടായിരുന്നു. അപടത്തിൽപ്പെട്ടവർ കൊടൈകനാലിൽ പോയി തിരിച്ചുവരികയായിരുന്നു. ഡിവൈഡറിൽ ഇടിച്ച് തിരിഞ്ഞ കാറിന്റെ പുറകുവശവും ഡിവൈഡറിൽ ഇടിച്ചു.