Zygo-Ad

കടവത്തൂർ റോഡിൽ ഫാനൂസ് കഫെ ഹോട്ടലിലെ മാലിന്യം റോഡിലേക്കൊഴുകുന്നതായി പരാതി

 പാനൂർ :കടവത്തൂർ റോഡിൽ ഫാനൂസ് കഫെ ഹോട്ടലിലെ മാലിന്യം റോ ഡിലേക്കൊഴുകുന്നതായി പരാതി. പ്രദേശത്താകെ ദുർഗന്ധമാണെന്നും കൊതുകുൾപ്പെടെയു ള്ള രോഗാണുക്കൾ പെരുകുന്നതായും പരിസരവാസികളുടെ പരാതിയിൽ പറഞ്ഞു. പെരിങ്ങളം ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഹോട്ടലും പരിസരവും സന്ദർശിച്ചു. മാലിന്യം തള്ളാനായി നിർമിച്ച കുഴികളിൽ മഴക്കാലമായതിനാൽ വെള്ളംനിറഞ്ഞ് കവിഞെഞ്ഞൊഴുകിയതാണെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ ബദൽ മാർഗമുണ്ടാക്കി അകവും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികളിലെക്ക് പോകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു  നൽകി. വിശദ റിപ്പോർട് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽ കുമെന്നും പെരിങ്ങളം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ