കുന്നോത്ത്പറമ്പ്: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ജല ബജറ്റ് ഹരിത കേരള മിഷൻ കോഡിനേറ്റർ ഇ. കെ സോമശേഖരൻ പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത പ്രത്യേക യോഗത്തിൽ അവതരിപ്പിച്ചു.
കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രദേശത്ത് ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭാവിയിലെ ജല സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ജല ബജറ്റ് തയ്യാറാക്കുന്നതിലൂടെ സാധിക്കും,
കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും ഭാഗമായി വേനൽക്കാലം ആകുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയുണ്ട്.
അനാവശ്യമായി ജലം പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ജല ബജറ്റ്.
ജല ലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനമാണ് കേരളം,
കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ജല ബജറ്റ് തയ്യാറാക്കിവരുന്നു അതിന്റെ ഭാഗമായാണ് കുന്നത്ത് പറമ്പ് ഗ്രാമപഞ്ചായത്തും ജല ബജറ്റ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ലത അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ ആർ.പി ബാലൻ വയലേരി പുസ്തകo പരിചയപ്പെടുത്തി. ശ്രീവൽസൻ കെ.പി പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ - അനിൽകുമാർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹിജ - പി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിത -എൻ.പി കരുവാങ്കണ്ടി - ബാലൻ പുരുഷോത്തമൻ - കോമത്ത്,ടിവി -കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പഞ്ചായത്ത് എച്ച്.സി ധനീഷ്. എൻ സ്വാഗതവും പഞ്ചായത്ത് എ.എസ് സജിന -കോമത്ത് നന്ദിയും പറഞ്ഞു