കുട്ടികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാ വിദ്യാർത്ഥികളെയും മാറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചതായും പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് സ്കൂൾ അധികൃതർ അറിയിച്ചു
ഓവുചാലിലേക്ക് ബസ്സ് ഒരു ഭാഗം ചരിയുകയായിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളും, കൊളവല്ലൂർ പൊലീസും സ്ഥലത്തെത്തി. മൊബൈൽ കമ്പിനികളും, ജൽ ജീവൻ മിഷനും റോഡരികിലകിലുണ്ടാക്കിയ കുഴികൾ യഥാവിധി മൂടാത്തത് വ്യാപക അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വൻ അപകടങ്ങൾക്ക് കാത്തിരിക്കാതെ കുഴികൾ ശാസ്ത്രീയമായി മൂടണമെന്നാവശ്യം ശക്തമാണ്.