Zygo-Ad

വായനാ വാരാചരണത്തോട് അനുബന്ധിച്ച് പൂക്കോം മുസ്‌ലിം എൽ.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പൂക്കോം സി.എം മെമ്മോറിയൽ വായനശാല സന്ദർശനവും അനുമോദനവും നടത്തി


പൂക്കോം: പൂക്കോം മുസ്‌ലിം എൽ.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും വായനാ വാരാചരണത്തോട് അനുബന്ധിച്ച് പൂക്കോം സി എം മെമ്മോറിയൽ വായനശാല സന്ദർശിക്കുകയും ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു. 

സ്കൂൾ ഹെഡ് മാസ്റ്റർ അസീസ് മാസ്റ്റർ, മാനേജ്‌മന്റ് പ്രതിനിധി സലീം ചാമ്പേത്ത്, അധ്യാപരായ നീരജ് രാജ്, നവനീത് കൃഷ്ണ, ചിൻമയ്, ശിഖ, വായനശാല പ്രസിഡന്റ് എസ് കുഞ്ഞിരാമൻ, സെക്രട്ടറി ടി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. 

 


അസീസ് മാസ്റ്റർ വായനശാല ഭാരവാഹികൾക്ക് ഫലകം കൈമാറി. വായനയുടെ മഹത്വം മറന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വായനശാലയിലേക്കുള്ള സന്ദർശനം വിദ്യാർത്ഥികളുടെ മനസ്സിൽ കൗതുകവും വായിക്കാനുള്ള ജിജ്ഞാസയും വർധിപ്പിക്കുന്നതായിരുന്നു. ഇതിന് മുൻകൈ എടുത്ത സ്കൂൾ ഭാരവാഹികളെ വായനശാല നേതൃത്വം അനുമോദിച്ചു.

വളരെ പുതിയ വളരെ പഴയ