Zygo-Ad

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനം ആചരിച്ചു


പെരിങ്ങത്തൂർ : പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ മലയാളം വിഭാഗത്തിൻ്റെയും ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രശസ്ത കഥാകൃത്ത് അസീസ് നല്ല വീട്ടിൽ വായനദിന പരിപാടി ഉദ്ഘാടനം ചെയ്തു. 

ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ് ഹാരിസ്, എസ് ആർ ജി കൺവീനർ എ പി റഷീദ്, റഫീഖ് കാരക്കണ്ടി, പി.ഫൈസുന്നിസ, കെ പി അബ്ദുറഹിമാൻ, എം കെ മുഹമ്മദ് അഷറഫ്, ബി നജ്മ, എസ് എം മുഹമ്മദ്, ആയിഷ,റിയ മുരളീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഒരുമാസം നീണ്ടു നിൽക്കുന്ന വായന പരിപോഷണ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു

വളരെ പുതിയ വളരെ പഴയ