Zygo-Ad

പാനൂർ മുത്താറിപ്പിടിക ടൗണിൽ സ്വകാര്യ വ്യക്തിയുടെ ബിൽഡിങ് ഡ്രെയിനേജിൽ നിന്നും മാലിന്യം റോഡിലേക്ക് ഒഴുകുന്നു: മഞ്ഞപ്പിത്ത ഭീഷണിയിൽ പൊതുജനം

 


പാനൂർ മുത്താറിപ്പിടിക ടൗണിൽ സ്വകാര്യ വ്യക്തിയുടെ ബിൽഡിങ് ഡ്രെയിനേജിൽ നിന്നും മാലിന്യം റോഡിലേക്ക് ഒഴുകുന്നു.മഞ്ഞപ്പിത്ത ഭീഷയിൽ പൊതുജനം !നിരവധി തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്.

പാനൂർ - കൂത്ത്പറമ്പ് സംസ്ഥാന പാതയിൽ മുത്താറിപ്പിടിക ടൗണിലെ ടി.വി.കെ റജബ് എന്ന ബിൽഡിങ്ങിലെ ഡ്രെയിനേജിൽ നിന്നാണ് മഴ ശക്തമായതോടെ ദുർഗന്ധം  വമിക്കുന്ന മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത്.വർഷങ്ങളായി മഴക്കാലമായാൽ മാലിന്യം പുറത്തേക്ക് ഒഴുകുന്നത് നിത്യ സംഭവമാണ് .എന്നാൽ നിരവധി തവണ പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ വകുപ്പിൻ്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.മൊകേരി രാജീവ്ഗാന്ധി സ്കൂൾ വിദ്യാർത്ഥികളക്കം നൂറുക്കണക്കിന് പേർ ദിനേന കാൽനടയാത്ര  ചെയ്യുന്ന സ്ഥലമാണിത്.നാടെങ്ങും മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും രൂക്ഷമായ സാഹചര്യത്തിൽ പരിസര വാസികളും നാട്ടുകാരും ആശങ്കയിലാണ്.എത്രയും വേഗം ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാർ

വളരെ പുതിയ വളരെ പഴയ