Zygo-Ad

ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം എ.കെ.ജി മന്ദിരം കണ്ണംവെള്ളിയുടെ ആഭിമുഖ്യത്തിൽ അനുമോദന സംഗമം നടത്തി

 


പാനൂർ: ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം എ.കെ.ജി മന്ദിരം കണ്ണംവെള്ളിയുടെ  ആഭിമുഖ്യത്തിൽ നടത്തിയ അനുമോദന സംഗമം കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

എസ് എസ് എൽ സി പ്ലസ് ടു എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ വിജയികളായ പ്രദേശത്തെ 68  വിദ്യാർത്ഥികളെ കണ്ണം വെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം അനുമോദിച്ചു.ചടങ്ങിൽ സ്‌റ്റോക് ഹോം യൂണിവേഴ്സിറ്റി സ്വീഡനിൽ ഗവേഷണത്തിന് അർഹത നേടിയ കുമാരി സന്ധ്യ വിജയനെയും ജില്ലാ സംസ്ഥാന കുടുംബശ്രീ അരങ്ങ് കലോത്സവ പ്രതിഭകളായ രജിന കനവത്ത്, റിയ സുരേന്ദ്രൻ എന്നിവരെയും ,പാനൂർ മുനിസിപ്പാലിറ്റിലിറ്റി മികച്ച ഹരിതവിദ്യാലയമായി തിരഞ്ഞെടുത്ത പെരിങ്ങളം നോർത്ത് എൽ പി സ്കൂളിനെയും മികച്ച ഹരിത അംഗനവാടിയായി തിരഞ്ഞെടുത്ത നാമത്താന്റവിട അംഗനവാടിയെയും മികച്ച കുടുംബശ്രീയായി തെരെഞ്ഞെടുത്ത സംഘമിത്ര കുടുംബശ്രീയെയും  അനുമോദിച്ചു. കണ്ണം വെള്ളി എ കെ ജി മന്ദിരത്തിലെ  ഇ കെ നായനാർ സ്മാരക ഹാളിൽ നടന്ന അനുമോദന സംഗമം  കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ഷീബ കണ്ണമ്പ്രത്ത് അധ്യക്ഷയായി. ചടങ്ങിൽ എൻ കെ ശ്രീധരൻ , എൻ കെ ഭാസ്കരൻ, എസ് കുഞ്ഞിരാമൻ, ജി മുകുന്ദൻ ,സന്ധ്യാ വിജയൻ, സുലോചന കെ, ശിവദ ആർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ