Zygo-Ad

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു


മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചുപ്രശസ്ത വൈൽഡ് ഫോട്ടോഗ്രാഫറും എഴുത്തുകാരനും കോളമിസ്റ്റും ആയ അസീസ് മാഹി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിലവിൽ പരിചരിച്ച് വരുന്ന മിയവാക്കി വനത്തിന്റെ മൂന്നാം ഘട്ടം ഉദ്ഘാടനവും ചടങ്ങിൽ നടന്നു. നിലവിൽ മിയവാക്കി  വനത്തിൽ അമ്പതോളം ഫലവൃക്ഷത്തൈകൾ ഉണ്ട് അമ്പഴം സപ്പോട്ട പേര വിവിധതരം മാവ് റമ്പൂട്ടാൻ മാംഗോസ്റ്റീൻ പീനട്ട് ബട്ടർ ആപ്പിൾ ചാമ്പ ചതുരപ്പുളി  അത്ത നാരകം തുടങ്ങിയവ. സ്കൂളിൽ നടന്നുവരുന്ന " പുനർജനി"  പദ്ധതി പ്ലാസ്റ്റിക് സഞ്ചിക്ക് പകരം തുണി സഞ്ചി വിതരണം നടന്നു .വിദ്യാർത്ഥികൾക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പ്രദർശനം നടന്നു . " കാടിനെ അറിയുക" ബോധവൽക്കരണ  ക്ലാസ് സംഘടിപ്പിച്ചു വൈവിധ്യങ്ങളായ മൃഗങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചു സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും അസീസ് മാഹി തന്റെ ക്ലാസിൽ പ്രതിപാദിച്ചു ചടങ്ങിൽ ഹെഡ്മാസ്റ്റർ യൂസഫ് ഒതയോത്ത് സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡൻറ് ജിവി രാകേഷ് സ്കൂൾ മാനേജർ എൻ സുനിൽകുമാർ ഡെപ്യൂട്ടി എച്ച് എം കെ എം ഉണ്ണി മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി പി വിജിത്ത് മാസ്റ്റർ വി.വി അജേഷ് മാസ്റ്റർ അതുൽ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൺവീനർ എംടി സനീഷ് മാസ്റ്റർ നന്ദി പറഞ്ഞു. രാജീവൻ മാസ്റ്റർ സരീഷ് മാസ്റ്റർ അഖിൽ മാസ്റ്റർ ആദർശ് മാസ്റ്റർ പവിത്രൻ മാസ്റ്റർ ജിഷ്ണു മാസ്റ്റർ അഭിലാഷ് മാസ്റ്റർ അതുല്യ ടീച്ചർ ലിഷ ടീച്ചർ നമിത ടീച്ചർ സന്ധ്യ ടീച്ചർ ഷീജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ