പന്ന്യന്നൂർ പഞ്ചായത്ത് പനക്കാട്ട് കുന്നിൽ നിർമാണം പുരോഗമി ക്കുന്ന തലശേരി പന്ന്യന്നൂർ ഗവ. ഐടിഐയിലേക്ക് നിർമിച്ച റോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി സരള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ കെകെ മണിലാൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷവും പന്ന്യന്നൂർ പഞ്ചായത്തിന്റെ 10 ലക്ഷവും പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷവുമടക്കം 45 ലക്ഷം രൂപ ചെലവഴിച്ചാണ് പനക്കാട്ട് മുക്ക് ഐടിഐ റോഡിൻ്റെ നിർമാണം പൂർത്തീകരിച്ചത്. എട്ടു മീറ്റർ റോഡിൽ ഇരുഭാഗവും ഓവു ചാൽ നിർമിച്ചിട്ടുണ്ട്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലാണ് ഐടിഐ പ്രവർത്തിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഒറ്റ ദിവസം കൊണ്ട് 45 ലക്ഷം രൂപ സമാഹരിച്ചാണ് ഭൂമി വാങ്ങിയത്. കെട്ടിട നിർമാണം ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൻ ദ്രുതഗതിയിൽ നടന്നുവരികയാണ്. റോഡിൻ്റെ കരാർ എറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ച എം സി സതീശനെ ആദരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, പന്ന്യന്നൂർ ഐടിഐ പ്രിൻസിപ്പൽ ചിന്ത മാത്യു. പന്ന്യന്നൂർ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ പി സന്തോഷ്, പി പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ സ്വാഗതവും വാർഡംഗം പി മഞ്ജുഷ നന്ദിയും പറഞ്ഞു.