Zygo-Ad

പാനൂരിനടുത്ത് നരിക്കോട്ടുമലയിലെ ജനവാസ കേന്ദ്രത്തിൽ ആനക്കൂട്ടം.


 കഴിഞ്ഞ ദിവസം പുലർച്ചെയോടെ ഫോറസ്റ്റ് ക്യാംപ് ഷെഡ് വഴി കടന്നുപോയ ആനകൂട്ടം സമീപത്തെ വാഴക്കൃഷിയും നശിപ്പിച്ചു.

ഒരു കുട്ടിയാനഅടക്കം നാല് ആനകളാണ് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. ഫോറസ്റ്റ് ക്യാംപ് ഷെഡിലെ ജീവനക്കാരൻ്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർ സമീപ വാസികളെ വിവരം അറിയിച്ചു. കോളയാട് അതിർത്തിയിലാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്

നൂറോളം പേർ താമസിക്കുന്ന പ്രദേശത്ത് ആനക്കൂട്ടം എത്തിയത് നാട്ടുകാരെ രീതിയിലാക്കിയിട്ടുണ്ട്.വിവരം അറിഞ്ഞ ഫോറസ്റ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു

വളരെ പുതിയ വളരെ പഴയ