Zygo-Ad

ഓൺലൈൻ തട്ടിപ്പിപ്പ് :ചൊക്ലി സ്വദേശിക്ക് അടക്കം 6 പേർക്ക് 17.46ലക്ഷം രൂപ നഷ്ടമായി

 


കണ്ണൂർ : ഓൺലൈൻ തട്ടിപ്പിലൂടെ ജില്ലയിലെ വിവിധയിടങ്ങളിലുള്ള ആറുപേർക്കായി 17.46 ലക്ഷം രൂപ നഷ്ടമായി. തലശ്ശേരി, കണ്ണപുരം, ചൊക്ലി, മട്ടന്നൂർ, തലശ്ശേരി, എടക്കാട് സ്വദേശികൾക്ക് യഥാക്രമം 12,06,000 രൂപ, 1,40,356 രൂപ, 1,19,000 രൂപ, 2,24,000 രൂപ, 52,000 രൂപ, 5,000 രൂപ വീതമാണ് നഷ്ടമായത്.ടെലഗ്രാം വഴിയുള്ള വ്യാപാരത്തിന് പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുകയായിരുന്നു. തുടർന്ന് നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.ഇതിനുപുറമെ ചൊക്ലി സ്വദേശിക്ക് മൊബൈൽഫോൺ വാങ്ങാൻ നൽകിയ 5,500 രൂപയും നഷ്ടപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകി. എന്നാൽ പിന്നീട് പണമോ ഫോണോ ലഭിച്ചില്ല.

വളരെ പുതിയ വളരെ പഴയ