Zygo-Ad

പാനൂർ വള്ള്യായിയിൽ വാടകയ്ക്ക് വീടെടുത്ത് കഞ്ചാവ് വിൽപന 3 പേർ പിടിയിൽ


പാനൂർ: പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായിയിൽ വാടക വീട്ടിൽ പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് 3 പേർ പിടിയിലായത്. 

ഇല്ലത്ത് താഴെയിലെ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും, എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തി. 

പ്രിൻസിപ്പൽ എസ്.ഐ സുഭാഷ് ബാബു, എസ്.ഐ ജയേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇതിൽ റനിലിനെതിരെ തലശേരി പൊലീസിൽ കേസുണ്ട്.

 ഇല്ലത്ത് താഴെയിലെ വീട്ടിൽ പൊലീസ് പരിശോധനക്കെത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു റനിൽ. ഇയാളുടെ വീട്ടിൽ നിന്നും അന്ന് തലശേരി പൊലീസ് കഞ്ചാവ് പിടികൂടിയിരുന്നു.

വളരെ പുതിയ വളരെ പഴയ