പെരിങ്ങത്തൂർ : കെ എസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സ്കൂൾതല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സർവ്വീസിൽ പ്രവേശിച്ച മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, യു ഐ ഡിയുമായി ബന്ധപ്പെട്ട് തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്നീ ആവശ്യങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്ന് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് കൂടത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എം പി അബ്ദുൽ കരീം, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ എ, ജില്ലാ സെക്രട്ടറി റഫീഖ് കാരക്കണ്ടി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ പി സുബൈർ, സബ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കീഴ്പ്പാട്ട്, യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ഹാരിസ്, ജനറൽ സെക്രട്ടറി നൗഷത്ത് കൂടത്തിൽ സംസാരിച്ചു.