ലഹരിക്കെതിരെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് നിർമ്മിച്ച റീൽ ശ്രദ്ധേയമാവുന്നു. സോഷ്യൽ പോലീസിങ്ങിൻ്റെ ഭാഗമായി എസ്.പി.സി സംഘടിപ്പിച്ച സംസ്ഥാന തല റീൽ മൽസരത്തിൽ കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടുകയും ഏറ്റവും കൂടുതൽ ലൈക്കുകൾ നേടി കൊണ്ട് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് . യുവതലമുറയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ശക്തമായ താക്കീതായി ഈ റീൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. കേഡറ്റുകളായ മാളവിക, ഇഷാനി, രാഗാഞ്ജന, കീർത്തന , അധ്യാ പകരായ റിത്വിക് ,സനേഷ്,പവിത്രൻ, ദീപ്തി , സി.പി.ഒ മാരായ എം.കെ രാജീവൻ, കെ.പി. പ്രഷീന എന്നിവർ നേതൃത്വം നൽകി. റീലിൻ്റെ സങ്കേതിക നിർവ്വഹണം നടത്തിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.
ഈ റീലിനെ ഹൃദയത്തിൽ ഏറ്റ് വാങ്ങിയ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മുഴവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും , രക്ഷിതാക്കൾക്കും, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും ഇടയിൽ വൻ ജനശ്രദ്ധ നേടിയിരിക്കുകയാണ്.